കൊയിലാണ്ടിയിൽ വച്ച് യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായ പരാതിയിൽ ആഴ്ചകൾ പിന്നിട്ടിട്ടും സിവിക് ചന്ദ്രനെതിരെ നടപടി സ്വീകരിച്ചില്ല; പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നൂറ് സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ


കൊയിലാണ്ടി: ലൈംഗിക പീഡന പരാതിയില്‍ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രനെതിരായി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും. സിവികിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐക്യദാർഢ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നൂറ് പേർ ഒപ്പിട്ട നിവേദനമാണ് നൽകിയത്.

എഴുത്തുകാരിയായ ദലിത് സ്ത്രീ നൽകിയ സ്ത്രീ പീഡന പരാതിയിന്മേൽ ആഴ്ചകൾ പിന്നിടുമ്പോഴും തുടർ നടപടികൾ വൈകുന്നതിനാലാണ് നിവേദനം നൽകിയത്. കെ.കെ രമ എം.എൽ.എ, എഴുത്തുകാരായ കെ കെ കൊച്ച്, സി എസ് ചന്ദ്രിക, സണ്ണി എം കപിക്കാട്, ടി ഡി രാമകൃഷ്ണന്‍, അശോകന്‍ ചരുവില്‍, പി കെ പോക്കര്‍, സംവിധായകന്‍ ജിയോ ബേബി, സാമൂഹിക പ്രവര്‍ത്തകരായ കെ അജിത, രേഖ രാജ്, അഡ്വ. ഹരീഷ് വാസുദേവന്‍, ബിന്ദു അമ്മിണി, അഡ്വ. ആശ ഉണ്ണിത്താന്‍, തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.

യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരേ കൊയിലാണ്ടി പോലീസ് കേസെടുത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ്.സി-എസ്.ടി. പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിനിടയിൽ സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡനപരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം യുവതി രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ പൂർണ്ണ രൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

സാംസ്കാരിക രംഗത്ത് അറിയപ്പെടുന്ന സിവിക് ചന്ദ്രനെതിരെ, എഴുത്തുകാരിയായ ദലിത് സ്ത്രീ നൽകിയ സ്ത്രീ പീഡന പരാതിയിന്മേൽ ആഴ്ചകൾ പിന്നിടുമ്പോഴും തുടർ നടപടികൾ വൈകുന്നത് ഞങ്ങൾ അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്. കോഴിക്കോട് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ സി.ഐ മുമ്പാകെ നൽകിയ പരാതി, ദലിത് പീഡന വകുപ്പു കൂടി ഉൾപ്പെട്ടതിനാൽ ഇപ്പോൾ വടകര ഡി.വൈ.എസ്.പി യുടെ അന്വേഷണത്തിലാണുള്ളത്.

ജൂലൈ 12 ന് നൽകിയ പരാതി പ്രകാരം ജൂലൈ 16ന് അക്രമം നടന്ന സ്ഥല പരിശോധനയും വൈദ്യപരിശോധനയുമെല്ലാം പൂർത്തിയാകുകയും വാദി മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യമൊഴി നൽകുകയും ചെയ്ത കേസിലാണ് തുടർ നടപടികൾ വൈകുന്നത്.

രജിസ്റ്റർ ചെയ്ത എഫ് ഐ ആർ പ്രകാരം എസ്.സി & എസ് ടി (പ്രിവൻഷൻ) ഓഫ് അട്രോസിറ്റീസ് ആക്ടിലെ വകുപ്പുകൾ ഉണ്ടായിട്ടും നടപടികൾ വൈകുന്നത് പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഗൗരവതരമായ വീഴ്ചയായി ഞങ്ങൾ മനസിലാക്കുന്നു.

പാർശ്വവൽകൃത സമൂഹത്തിലെ ഒരു പ്രതിനിധിയായ പരാതിക്കാരിയോട് ആഭ്യന്തര വകുപ്പും പോലീസും ഒരു കാരണവശാലും ഇത്തരത്തിലൊരു സമീപനം സ്വീകരിച്ചു കൂടാത്തതാണ്. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ വരുത്തുന്ന ഈ കാലതാമസം പ്രതിക്ക് രക്ഷപ്പെടുവാനുള്ള അവസരം സൃഷ്ടിക്കുന്നതാണോയെന്ന് ഞങ്ങൾ സംശയിക്കുന്നു . ഇത് ഞങ്ങളിൽ ആശങ്കയുണ്ടാക്കുന്നു.

അതിജീവിത വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. ആരോപണ വിധേയൻ്റെ പേരിൽ ഈ പരാതിക്ക് ശേഷവും ഒന്നിലധികം സ്ത്രീകൾ മീടൂ പരാതി സോഷ്യൽ മീഡിയയിൽ ഉന്നയിച്ചിരിക്കുന്നത് കുറ്റകൃത്യത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ഈ കേസിൽ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നും എത്രയും വേഗം ആരോപണ വിധേയനെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾക്ക് വിധേയമാക്കണമെന്നും അതിജീവിതക്ക് നീതി ഉറപ്പാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

അതിജീവിതമാർക്കൊപ്പം – ഐക്യദാർഢ്യ കൂട്ടായ്മ

നിവേദനത്തിൽ ഒപ്പു വച്ചവർ

1 കെ കെ കൊച്ച്
2 കെ സച്ചിദാനന്ദൻ
3 ബിഷപ് ഗീവർഗീസ് മാർ കൂറിലോസ്
4 ഡോ സി എസ് ചന്ദ്രിക
5 സണ്ണി എം കപിക്കാട്
6 ടി ഡി രാമകൃഷ്ണൻ
7 സിതാര എസ്
8 ഡോ രേഖരാജ്
9 അശോകൻ ചരുവിൽ
10 ശീതൾ ശ്യാം
11 ഏലിയാമ്മ വിജയൻ
12 കെ അജിത
13 കെ കെ രമ എം എൽ എ
14 മേഴ്സി അലക്സാണ്ടർ
15 ഡോ സോണിയ ജോർജ്ജ്
16 ജിയോ ബേബി
17 അഡ്വ ആശ ഉണ്ണിത്താൻ
18 എം സുൽഫത്ത്
19 കെ ജി ജഗദീശൻ
20 ശ്രീജ നെയ്യാറ്റിൻകര
21 ഫൈസൽ ഫൈസു
22 വി കെ ജോസഫ്
23 ഭാസുരേന്ദ്ര ബാബു
24 വി പി സുഹ്‌റ
25 ജി പി രാമചന്ദ്രൻ
26 ബിന്ദു അമ്മിണി
27 ഡോ കെ ജി താര
28 ദീപ പി മോഹൻ
29 അഡ്വ കുക്കു ദേവകി
30 എച്മു കുട്ടി
31 സുധ മേനോൻ
32 മുരളി തോന്നയ്ക്കൽ
33 ആബിദ് അടിവാരം
34 എൻ സുബ്രമഹ്ണ്യൻ
35 ദിനു വെയിൽ
36 അഡ്വ ജെ സന്ധ്യ
37 മുഹമ്മദ്‌ ഉനൈസ്
38 നിലീന അത്തോളി
39 ഡോ ഹരിപ്രിയ
40 വിജി പെൺകൂട്ട്
41 പ്രൊഫ കുസുമം ജോസഫ്
42 ഗോമതി ഇടുക്കി
43 ഡിംപിൾ റോസ്
44 അഡ്വ മായാകൃഷ്ണൻ
45 രതി ദേവി
46 സതി അങ്കമാലി
47 ഡോ ധന്യ മാധവ്
48 ഷമീന ബീഗം
49 ജോളി ചിറയത്ത്
50 അഡ്വ ഫാത്തിമ തഹ്ലിയ
51 അമ്മിണി കെ വയനാട്
52 ചിത്തിര കുസുമൻ
53 റെനി ഐലിൻ
54 ലീല സന്തോഷ്‌
55 ലാലി പി എം
56 സിമിതാ ലെനീഷ്
57 സ്മിത നെരാവത്ത്
58 അഡ്വ കെ നന്ദിനി
59 ആദി
60 ഗീത തങ്കമണി
61 സീറ്റ ദാസൻ
62 ഷഫീഖ് സുബൈദ ഹക്കിം
63 എൻ കെ രവീന്ദ്രൻ
64 റീന ഫിലിപ്പ്
65 ഡോ അമല അനി ജോൺ
66 ദിയ സന
67 ബിന്ദു തങ്കം കല്യാണി
68 അമ്പിളി ഓമനക്കുട്ടൻ
69 അപർണ ശിവകാമി
70 ദിവ്യ ദിവാകരൻ
71 കവിത എസ്
72 പുരുഷൻ ഏലൂർ
73 ശരണ്യ മോൾ കെ എസ്
74 സിംപിൾ റോസ്
75 അഡ്വ സിസിലി
76 ആരതി എം ആർ
77 സ്മിത പന്ന്യൻ
78 ലിഖിത ദാസ്
79 അനിത ഷിനു
80 അഡ്വ ഷിനി യോഗാനന്ദൻ
81:ശ്യാംമോഹൻ പി എം
82 രേഷ്മ എം
83 ഗിരിജ പാതേക്കര
84 ജെ പ്രിയദർശിനി
85 അമൃത കെ പി എൻ
86 സാവിത്രി കെ കെ
87 ഹാരി ഹാരിസ്
88 സബിത ശേഖർ
89 സഫ്ന ഹുസൈൻ
90 നിഹാരിക പ്രദോഷ്
91 പ്രീത
92 ശ്രീജിത പി വി
93 എം എ ഷഹനാസ്
94 റസീന കെ കെ
95 സപ്ന പരമേശ്വരത്
96 ജുബില ഇ പി
97 ബൽക്കീസ് ബാനു
98 സുമയ്യ കെ പി
99 ശ്രുതി കൃഷ്ണ
100 സുജിത് ലാൽ