പയ്യോളിയിൽ മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ച നിലയിൽ


Advertisement

പയ്യോളി: പയ്യോളി ‌റെയിൽവേ ട്രാക്കിന് സമീപം മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ച നിലയിൽ. പയ്യോളി പോസ്റ്റ് ഓഫീസിന് പുറകിൽ ‘ഷാനിവാസിൽ’ താമസിക്കുന്ന തലക്കോട്ട് കാട്ടുംതാഴ ഇബ്രാഹിം (65) ആണ് മരിച്ചത്.

Advertisement

ഇന്ന് രാവിലെ അയനിക്കാട് പള്ളിക്ക് പിറകുവശത്താണ് സംഭവം. രാവിലെ ആറിനും ഏഴിനും ഇടയിലാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. പ്രഭാതസവാരിക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രഥമിക വിവരം. പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Advertisement

ശരീഫയാണ് ഭാര്യ. ഷർബിന, ഷാനിബ എന്നിവർ മക്കൾ. ആദിൽ, നിസ്രാൻ ആലം മരുമക്കൾ.
സഹോദരങ്ങൾ: റസാഖ്, റഷീദ്, ആയിഷ, മറിയം, റെജില.

Advertisement

Summary: A middle-aged man died after being hit by a train in Payyoli