ശക്തമായ മഴയില്‍ അരിക്കുളത്ത് വീടിന് മുകളില്‍ തെങ്ങുവീണു


Advertisement

അരിക്കുളം: ശക്തമായ മഴയിലും കാറ്റിലും അരിക്കുളത്തെ വീടിന് മുകളില്‍ തെങ്ങുവീണു. എടക്കണ്ടി ബാലകൃഷ്ണന്‍ നായരുടെ വീടിന്റെ ഒന്നാംനിലയില്‍ ടെറസിലാണ് തെങ്ങുവീണത്. മുകള്‍ നില ഓടിട്ടതാണ്. ഇതിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

Advertisement

ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ സണ്‍ഷെയ്ഡിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകട സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കൊന്നും സംഭവിച്ചിട്ടില്ല.

Advertisement
Advertisement