അയനിക്കാട് വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; 3000 ത്തോളം തേങ്ങകള്‍ കത്തിനശിച്ചു


Advertisement

പയ്യോളി: അയനിക്കാട് വീടിനോട് ചേര്‍ന്നുളള തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം എളമ്പിലാവില്‍ സതീശന്റെ ഉടമസ്ഥതയിലുളള തേങ്ങാക്കൂടയ്ക്കാണ് തീപിടിച്ചത്.

Advertisement

3000 ത്തോളം തേങ്ങ കത്തിനശിച്ചുവെന്നാണ് സൂചന. കെട്ടിടത്തിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണയ്ക്കല്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് വിവലരമറിയിച്ചതിനെ തുടര്‍ന്ന് വടകരയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ പൂര്‍ണ്ണമായും അണച്ചു.

Advertisement

Advertisement