താലൂക്ക് ആശുപത്രിയിലെത്തിയത് ഡയാലിസിസിനായി; കൊയിലാണ്ടിയില്‍ ലോറിയിടിച്ച് മരിച്ചത് ചേലിയ സ്വദേശി
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത് ചേലിയ സ്വദേശി. എരമംഗലം പറമ്പില്‍ അഹമ്മദ് കോയ ഹാജി ആണ് മരിച്ചത്. അറുപത്തിയേഴ് വയസായിരുന്നു.
ചേലിയ മഹല്ല് മുന്‍ പ്രസിഡന്റ് മേലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായിരുന്നു. രാവിലെ 6.15 ഓടെയായിരുന്നു അപകടം. വൃക്ക രോഗിയായ അഹമ്മദ് കോയ ഡയാലിസിസ് ചെയ്യാനായാണ് താലൂക്ക് ആശുപത്രിയിലെത്തിയത്. ഇടയ്ക്ക് ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം.
ഭാര്യ: നഫീസ്സ. മക്കള്‍: റസീഫ്, ആസിഫ്, ഷഹനാസ്. മരുമക്കള്‍: നജ്മ (ചേലിയ ഇലാഹിയ കോളേജ്), മുബീന (കക്കോടി), ഹാരിസ് (കണ്ണങ്കടവ്)
ഭാര്യ: നഫീസ.
മരുമക്കള്‍: നജ്മ പൂക്കാട്, മുബീന കക്കോടി, ആരിസ് കണ്ണന്‍കടവ്
സഹോദരങ്ങള്‍: മൊയ്തീന്‍, മജീദ്, അബ്ദുറഹ്‌മാന്‍, പാത്തേയി, മറിയം, ആസിയ സൈനബ, പരേതരായ സര്‍വിക്കുട്ടി ഹാജി, ഖദീജ, നഫീസ,
ഖബറടക്കം ചേലിയ ജുമാഅത്ത് പള്ളിയില്‍ നടക്കും.