ദേശീയപാതയ്ക്കരികില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് സമീപത്ത് മരക്കൊമ്പ് പൊട്ടി വൈദ്യുതി ലൈനില്‍ വീണു


കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് മുന്‍വശം ദേശീയപാതയ്ക്കരികില്‍ വൈദ്യുതി ലൈനില്‍ മരക്കൊമ്പ് പൊട്ടി വീണു. ഇന്ന് ഉച്ചയ്ക്ക് 3.30 ഓടെയാണ് സംഭവം.

താലൂക്ക് ആശുപത്രിയിലെ പേരാലിന്റെ മരകൊമ്പ് 11 കെ.വി.ലൈനിലേക്കാണ് മരം പൊട്ടിവീണത്. കൊയിലാണ്ടി അഗ്‌നി രക്ഷാ വിഭാഗം സ്ഥലത്തെത്തി കെ.എസ്.ഇ.ബി. ജീവനക്കാരും സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് കൊയിലാണ്ടി ഭാഗത്തെ വൈദ്യുതി വിതരണം തടസപ്പെടുകയും ദേശീയപാതയില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.