ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയ്ക്കിടെ 11 കെ.വി യു.ജി കേബിള്‍ തകരാറിലായി; വെങ്ങളം ഭാഗത്ത് വൈദ്യുതി ബന്ധം തകരാറില്‍
വെങ്ങളം: ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയ്ക്കിടെ 11 കെ.വി യു.ജി കേബിള്‍ സ്‌പെയര്‍ കേബിള്‍ കേടുപറ്റിയതിനാല്‍ വെങ്ങളം മേഖലയില്‍ വൈദ്യുതി ബന്ധം തകരാറില്‍. കല്ലടത്താഴ ട്രാന്‍സ്‌ഫോമറിന് കീഴിലുള്ള വൈദ്യുതി വിതരണമാണ് തടസപ്പെടുക.
വെങ്ങളം, വള്ളില്‍ക്കടവ്, കല്ലടത്താഴ ഭാഗങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക. ബൈപ്പാസ് സര്‍വ്വീസ് റോഡിന് ഭിത്തി പണിയാനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തപ്പോഴാണ് കേബിളിന് കേടുപറ്റിയത്.
സ്‌പെയര്‍ കേബിള്‍ മെഗ്ഗര്‍ ചെയ്യാതെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുകയില്ല മെയിന്‍ കേബിള്‍ പൂര്‍ണമായും ഡാമേജ് ആയിട്ടുണ്ട്. കേബിള്‍ ജോയിന്റ് അടിക്കുന്ന ടീം എത്തിയാലേ ചാര്‍ജ് ചെയ്യാന്‍ കഴിയൂ. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.