പള്ളിക്കര തയ്യുള്ളതില്‍ ജമീല അന്തരിച്ചു
തിക്കോടി: പള്ളിക്കര തയ്യുള്ളതില്‍ ജമീല അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.
പരേതരായ തയ്യുള്ളതില്‍ മൊയ്ദീന്റെയും കൊളാരി ആസ്യുയടെയും മകളാണ്. ഭര്‍ത്താവ്: കുന്നുമ്മല്‍ അബ്ദുറഹിമാന്‍. മക്കള്‍: ഷംഷാദ് (നടുവത്തൂര്‍), നൗഷാദ് (ദുബൈ എയര്‍പോര്‍ട്ട്). മരുമക്കള്‍: സാലി പുറക്കാട്, ലത്തീഫ് (മലബാര്‍ ഗോള്‍ഡ്).
സഹോദരങ്ങള്‍: റുക്കിയ കാവുംപുറത്ത് (പയ്യോളി), അസിസ് തയ്യുള്ളതില്‍ (ഖത്തര്‍ കെ.എം.സി.സി), സിദ്ദിഖ് തയ്യുള്ളതില്‍.
മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി എട്ടുമണിക്ക് കോഴിപ്പുറം ജുമാമസ്ജിദില്‍ നടക്കും. ഖബറടക്കം തിക്കോടി മീത്തലെ പള്ളിയില്‍.