ബാങ്കിലെത്തിയ വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ കാണിച്ചു; വടകര നാദാപുരം സ്വദേശിയായ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍


Advertisement

വളയം: ബാങ്കിലെത്തിയ വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. നാദാപുരം ഈയ്യങ്കോട് സ്വദേശി നടുക്കണ്ടിയില്‍ ദീപക് സുരേഷ് (40) ആണ് വളയം പോലീസിന്റെ പിടിയിലായത്. നാദാപുരം പാറക്കടവിലെ ബാങ്ക് ജീവനക്കാരനാണ് ഇയാള്‍.

Advertisement

2023 ഡിസംബര്‍ 19ന് ആണ് കേസിനാസ്പദമായ സംഭവം. സ്കൂളാവശ്യത്തിന് സഹപാഠിക്കൊപ്പം ബാങ്കിലെത്തിയപ്പോള്‍ പ്രതി മൊബൈലില്‍ നഗ്നദൃശ്യങ്ങള്‍ കാണിച്ചെന്നാണ് പരാതി. പ്രതിയുടെ മൊബൈല്‍ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വടകര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Advertisement
Advertisement
[ mid4]