കൊയിലാണ്ടിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന; കൃത്രിമ നിറം ചേര്‍ത്തുവെന്ന് സംശയിക്കുന്ന 178 കിലോ ശര്‍ക്കര പിടിച്ചെടുത്തു


Advertisement

കൊയിലാണ്ടി: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 178 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു. കൃത്രിമ നിറം ചേർത്തുവെന്ന സംശയത്തെ തുടർന്നാണ് ശർക്കര പിടിച്ചെടുത്തത്. കൃത്രിമ നിറം ചേർത്തിട്ടുണ്ടോ എന്ന് ഉറപ്പിക്കാനായി ശർക്കര വിദഗ്ധ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചു.

Advertisement

അടുത്ത ദിവസം മാത്രമേ പരിശോധനാഫലം ലഭിക്കൂവെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പരിശോധനയുടെ ഫലം വന്നാൽ ശർക്കരയിൽ മായം ചേർത്തോ എന്ന് ഉറപ്പിക്കാൻ കഴിയും. ഇത് കഴിഞ്ഞ് മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisement
Advertisement