Top 5 News Today | അരിക്കുളത്ത് തെരുവുനായ ആക്രമണം, നടുവണ്ണൂരിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിൽ നടപടി; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (18/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 18 ഞായറാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.
1. അരിക്കുളത്ത് തെരുവുനായയുടെ ‘വിളയാട്ടം’; ഇന്ന് ആക്രമിച്ചത് മൂന്നുപേരെയും ഒരു പശുക്കുട്ടിയെയും, വീടിനുള്ളില്‍ കയറിയും ആക്രമണം, പരിഭ്രാന്തരായി നാട്ടുകാര്‍
അരിക്കുളം: അരിക്കുളം തണ്ടയില്‍താഴെ വീട്ടിനുള്ളിലും ആളുകളെ വെറുതെ വിടാതെ തെരുവുനായ. ഇന്ന് മൂന്നുപേരെയാണ് തെരുവുനായ ആക്രമിച്ചത്. ഒരു പശുക്കുട്ടിയും ആക്രമണത്തിന് ഇരയായത്. നായയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
2. നടുവണ്ണൂരിലെ ബസുകളുടെ മത്സരയോട്ടത്തിനെതിരെ നടപടി; രണ്ട് സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
നടുവണ്ണൂര്‍: കുറ്റ്യാടി-കോഴിക്കോട് പാതയില്‍ മത്സരയോട്ടം നടത്തിയ രണ്ട് സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. അജ്‌വ, മസാഫി ബസുകളിലെ ജീവനക്കാരുടെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
3. ധനകോടി ചിറ്റ്സ്: നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നു
പേരാമ്പ്ര: ധനകോടി ചിറ്റ്സ്, ധനകോടി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നു. ക്രെെബ്രാഞ്ചിന് കീഴിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാകും കേസ് അന്വേഷിക്കുക. കേസ് കെെമാറുന്നതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് അപേക്ഷ നൽകുമെന്ന് ജില്ലാ ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ കെ ഇ ബെെജു പറഞ്ഞു.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
4. ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി സ്വകാര്യ ബസിന്റെ കുതിപ്പ്; നടുവണ്ണൂരില്‍ ബസിന്റെ മത്സരയോട്ടമുണ്ടാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
നടുവണ്ണൂര്‍: കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസുകളുടെ മത്സരയോട്ടം കരുവണ്ണൂര്‍ ടൗണിലുണ്ടാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഈ റൂട്ടിലോടുന്ന അജ്വ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
5. പ്രസിഡന്റായി സുധീർ, സെക്രട്ടറിയായി സന്ധ്യ; കൊരയങ്ങാട് കലാക്ഷേത്രത്തെ നയിക്കാൻ പുതിയ ഭാരവാഹികൾ
കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിന് പുതിയ ഭാരവാഹികളായി. കലാക്ഷേത്രത്തിന്റെ ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി.പി.സുധീറാണ് കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി സന്ധ്യ ഷാജുവിനെയും യോഗം തെരഞ്ഞെടുത്തു.