‘എം.എല്‍.എ കാനത്തില്‍ ജമീല പരിചയ സമ്പന്നതയുള്ള ജനകീയ മുഖം’; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം മത്സരാര്‍ത്ഥി കാനത്തില്‍ ജമീലയെ കുറിച്ച് മുന്‍ എം.എല്‍.എ കെ.ദാസന്‍


കൊയിലാണ്ടി: ‘പരിചയ സമ്പന്നതയുള്ള ജനകീയ മുഖമാണ് കാനത്തില്‍ ജമീല. കൊയിലാണ്ടി മണ്ഡലത്തിന്റെ സമഗ്രമായ വികസനം സാധ്യമാക്കുന്നതിനുള്ള അനുഭവങ്ങൾ അവര്‍ക്ക് മുതൽക്കൂട്ടാണ്. Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയുടെ അവസാനഘട്ട വോട്ടിംഗ് പട്ടികയില്‍ ഉള്‍പ്പെട്ട കാനത്തിൽ ജമീലയെ പറ്റി മുന്‍ എം.എല്‍.എ കെ ദാസന്‍ പറഞ്ഞു തുടങ്ങി.

പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച ശേഷമാണ് അവര്‍ എം.എല്‍.എ ആയത്. ആ അനുഭവങ്ങളെല്ലാം കൊയിലാണ്ടിയുടെ വികസനത്തിൽ മികച്ച പങ്കു വഹിക്കുമെന്നുറപ്പാണ്.

ഞാന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങടക്കം പൂര്‍ത്തീകരിക്കുന്ന തരത്തില്‍ വളരെ ഊര്‍ജ സ്വലതയുള്ള സമീപനമാണ് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല കാഴ്ചവെക്കുന്നത്. വിവിധ വിഷയങ്ങളില്‍ ജനങ്ങള്‍ക്കുള്ള പ്രശ്‌നങ്ങളും പരാതികളുമെല്ലാം പരിഹരിക്കാനും നാടിന്റെ വികസനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും കാനത്തില്‍ ജമീല ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വടകരയില്‍ നിന്ന് കൊയിലാണ്ടിയിലേക്കുള്ള തീരദേശ ഹൈവേയുടെ ഭാഗമായി ചിലയിടങ്ങളില്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇനി അവശേഷിക്കുന്ന 11 കിലോ മീറ്റര്‍ ദൂരത്തില്‍ ഭൂമി വിട്ടുനല്‍കാന്‍ ആളുകള്‍ സന്നദ്ധമാണ്. എം.എല്‍.എ യുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.ദാസന്‍ പറഞ്ഞു.

ദേശീയ ജലപാത, റോഡുകളുടെ നവീകരണം, മണ്ഡലത്തിലെ വിവിധ പാലങ്ങളും റെയില്‍വേ മേല്‍പാലങ്ങളും, സ്‌കൂളുകളുടെയും ആശുപത്രികളുടെയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പിലാക്കാനുണ്ട്. ഇതിനെല്ലാം നേതൃത്വം നല്‍കി മണ്ഡലത്തിന്റെ സമഗ്രമായ വികസം സാധ്യമാക്കാന്‍ കാനത്തില്‍ ജമീല എം.എല്‍.എക്ക് സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാനത്തില്‍ ജമീല എം.എല്‍.എയെ വാര്‍ത്താതാരമായി തെരഞ്ഞെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഉടന്‍ വോട്ട് ചെയ്യൂ….

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെയാണ് കാനത്തില്‍ ജമീല പതിനഞ്ചാം കേരള നിയമസഭയിലേക്ക് നടന്ന 2021 ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യനെ പരാജയപ്പെടുത്തി 8472 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അവര്‍ നിയമസഭയിലേക്ക് പ്രവേശിച്ചത്.

1991 ല്‍ കോണ്‍ഗ്രസിന്റെ എം.ടി.പത്മയ്ക്ക് ശേഷം കൊയിലാണ്ടിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്ന വനിതാ എം.എല്‍.എയാണ് കാനത്തില്‍ ജമീല. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും മത്സരിച്ച് വിജയിക്കുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുകയും ചെയ്ത ശേഷമാണ് കാനത്തില്‍ ജമീല എം.എല്‍.എ ആകുന്നത്.

സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ കാനത്തില്‍ ജമീല ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് കൂടിയാണ്. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തലക്കുളത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. നന്മണ്ട ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്തിലെത്തിയ കാനത്തില്‍ ജമീല 2010 ലും 2020 ലുമായി രണ്ട് തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി.