സ്‌കൂള്‍ ബാഗ്, നോട്ടുബുക്ക്, കുട തുടങ്ങി പഠനോപകരണങ്ങള്‍ക്ക് 15% മുതല്‍ 60% വരെ വിലക്കുറവ്; കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സൊസൈറ്റിയുടെ സഹകരണ സ്‌കൂള്‍ ബസാര്‍ കൊയിലാണ്ടിയില്‍ ആരംഭിച്ചു


കൊയിലാണ്ടി: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കോ-ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി കൊയിലാണ്ടിയുടെ പഠനോപകരണ വിപണനമേളയായ സ്‌കൂള്‍ ബസാര്‍ ആരംഭിച്ചു. മിനി സിവില്‍ സ്റ്റേഷന് പുറകില്‍ അരയങ്കാവ് റോഡിലുള്ള സൊസൈറ്റി ബില്‍ഡിംഗില്‍ രണ്ടാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളിലാണ് ബസാര്‍ പ്രവര്‍ത്തനമാരംഭിച്ചത്.

നഴ്‌സറി ക്ലാസ് മുതല്‍ കോളേജ് വരേയുള്ള വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ സബ്സിഡിയോടുകൂടി ലഭ്യമാകും. 13 ആം വര്‍ഷത്തിലേയ്ക്ക് കടക്കുകയാണ് സ്‌കൂള്‍ ബസാര്‍ സേവനം. സേന അംഗങ്ങള്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും സ്‌കൂള്‍ ബസാറിന്റെ സേവനം ലഭ്യമാവുന്നതാണ് .

പ്രമുഖ ബ്രാന്‍ഡുകളുടെ നോട്ടുബുക്കുകള്‍, സ്‌കൂള്‍ ബാഗുകള്‍, കുടകള്‍, ലഞ്ച് ബോക്‌സ്,വാട്ടര്‍ ബോട്ടിലുകള്‍ ,റെയിന്‍ കോട്ടുകള്‍ മറ്റ് പഠനോപകരണങ്ങള്‍ തുടങ്ങിയവ പൊതുവിപണിയെക്കാള്‍ 15% മുതല്‍ 60% വരെ വിലക്കുറവില്‍ ലഭിക്കുമെന്ന് സംഘം ഭാരവാഹികള്‍അറിയിച്ചു.