ഉഗ്രം ഉജ്ജ്വലം ഈ കുട്ടികൾ; മേലടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഇരട്ടക്കിരീട നേട്ടവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ


Advertisement

പയ്യോളി: വീരവഞ്ചേരി സ്കൂളിനിത് ഇരട്ടി മധുരത്തിന്റെ നാളുകളാണ്. മേലടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഇരട്ടക്കിരീട നേട്ടവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ. പയ്യോളി ഹൈസ്ക്കൂളിലും തൃക്കട്ടൂര്‍ യു.പി സ്കൂളിലുമായി നടന്ന ഉപജില്ലാ ശാസ്ത്ര മേളയിലാണ് അഭിമാന വിജയം നേടിയത്.

Advertisement

ചാർട്ട് തയ്യാറാക്കി അവതരണത്തിൽ വേദിക എസ്, കൗശിക് അഭിലാഷ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശേഖരണ മത്സരത്തിൽ ലക്ഷ്മിക ടി.പി, ഋതന്യ എസ്.പ്രദീപ് എന്നിവർ രണ്ടാം സ്ഥാനവും നേടി. പസ്സിലിൽ ദേവപ്രയാഗ് മൂന്നാം സ്ഥാനം നേടി.

Advertisement

സാമൂഹ്യ ശാസ്ത്രം ക്വിസ്സിൽ മുഹമ്മദ്‌ ഹനാൻ ടി.പി രണ്ടാം സ്ഥാനം നേടി. സാമൂഹ്യ ശാസ്ത്രം മോഡൽ പ്രെസെന്റഷന് വേദലക്ഷ്മി, മാളവിക എന്നിവർ എ ഗ്രേഡ് നേടി. സയൻസ് സിമ്പിൾ എക്സ്പിരിമെന്റിൽ ആത്മിക.പി, അർവിൻ ഡയാസ് എന്നിവരുടെ സംഘം എ ഗ്രേഡ് നേടി. എല്ലാ വിഭാഗങ്ങളിലും മിന്നും പ്രകടനം കാഴ്ച വെച്ചാണ് കുട്ടികൾ വിജയത്തിളക്കത്തിലെത്തിച്ചത്.

ചിത്രങ്ങൾ കാണാം:

Advertisement