കുറുവങ്ങാട് സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പട്ടതായി പരാതി. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി അരുണ്‍ സാഗറിന്റെ സ്മാര്‍ട്ട് ഫോണ്‍ ആണ് നഷ്ടമായത്. തിരുവോണ ദിനത്തിലാണ് ഫോണ്‍ കാണാതായത്.
കൊയിലാണ്ടി ടൗണ്‍ ഹാള്‍ പരിസരത്ത് വെച്ചാണ് ഫോണ്‍ നഷ്ടപ്പെട്ടത് എന്നാണ് കരുതുന്നത്. ആദ്യം വിളിച്ചപ്പോള്‍ ഫോണ്‍ റിങ് ചെയ്തിരുന്നു. പിന്നീട് ആണ് സ്വിച്ച് ഓഫ് ആയത്. കണ്ട് കിട്ടുന്നവര്‍ 9846548476 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് ഉടമ അഭ്യർത്ഥിച്ചു.