വീണ്ടും താഴേയ്ക്ക്; സ്വര്‍ണ്ണ വിലയില്‍ വന്‍ കുറവ്, ഇന്നത്തെ വില അറിയാം


തിരുവന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ദിവസങ്ങളായി സ്വര്‍ണവില കുതിക്കുകയായിരുന്നെങ്കിലും മൂന്ന് ദിവസമായി കുറയുന്ന പ്രവണതയാണുള്ളത്. ഇന്ന് പവന് 400 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 63,680 രൂപയായി കുറഞ്ഞു.

ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 7,960 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. വ്യാഴാഴ്ച സ്വര്‍ണം പവന് 320 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 64,080 രൂപയായിരുന്നു വ്യാഴാഴ്ച ഒരു പവന് വിലയുണ്ടായിരുന്നത്. ഈയാഴ്ച ആദ്യ രണ്ട് ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞയാഴ്ച അവസാന ദിവസങ്ങളിലും വര്‍ധനയായിരുന്നു ട്രെന്‍ഡ്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. എന്നാല്‍ സംസ്ഥാനത്ത് ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിച്ചിരുന്നു.