വിപുലമായ പരിപാടികളോടെ ഒരാഴ്ചത്തെ ആഘോഷം; കടിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബര്‍ 24 മുതല്‍
പേരാമ്പ്ര: കടിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം 2024 ഡിസംബര്‍ 24 മുതല്‍ 31 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കപ്പെടും. ഇതിന്റെ ഭാഗമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘത്തിന്റെ രക്ഷാധികാരികളായി വി.കെ.നാരായണന് അടിയോടിയും സത്യന് കടിയങ്ങാടും തിരഞ്ഞടുക്കപ്പെട്ടു.
മഹോത്സവത്തിന്റെ സമഗ്ര നേതൃത്വം വഹിക്കാന്‍ കെ.ബാലനാരായണനെ ചെയര്‍മാനായും, എന്‍.എം.സത്യനെ ജനറല്‍ കണ്‍വീനറായും, ചന്ദ്രന് പൂവാരിനെ ഖജാന്‍ജിയുമായും തിരഞ്ഞെടുത്തു. ആചാരപരമായി സമ്പന്നമായ ആഘോഷങ്ങളുമായി ഈ വര്‍ഷത്തെ മഹോത്സവം ഭക്തജനങ്ങള്‍ക്ക് വിശ്വാസത്തിന്റെയും അനുസ്മരണത്തിന്റെയും പ്രതീകമായ ഒരു വേദിയാവും.
Summary: Aarat Mahotsavam at Katiangad Shri Maha Vishnu Temple from 24th December