കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊല്ലം വെസ്റ്റ് യൂണിറ്റ് വനിതാ കണ്‍വന്‍ഷന്‍ ജനശക്തി ലൈബ്രറി ഹാളില്‍


Advertisement

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ (KSSPU) കൊല്ലം വെസ്റ്റ് യൂണിറ്റ് വനിത കണ്‍വെന്‍ഷന്‍ ജനശക്തി ലൈബ്രറി ഹാളില്‍ നടന്നു. ബ്ലോക്ക് വനിത കണ്‍വീനര്‍ എന്‍.കെ. വിജയഭാരതി ടീച്ചര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

Advertisement

യൂണിറ്റ് വനിത വേദി കണ്‍വീനര്‍ ടി.എ.സത്യഭാമ അധ്യക്ഷയായി. കെ.എസ്.എസ്.പി.യു ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.രാജേന്ദ്രന്‍, യൂണിറ്റ് പ്രസിഡണ്ട് കെ.എം.നയന ജന്‍ മാസ്റ്റര്‍, യൂണിറ്റ് സെക്രട്ടറി കെ.രവി മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Advertisement

വനിത വേദി ജോയിന്റ് കണ്‍വീനര്‍ ശ്രീമതി ടീച്ചര്‍ സ്വാഗതവും എ.എം.സുമ നന്ദിയും പറഞ്ഞു. ‘ആരോഗ്യം നമ്മളില്‍ തന്നെ ‘ എന്ന വിഷയത്തില്‍ യോഗാചാര്യ ഡോ. ബിനു ശങ്കര്‍ ക്ലാസെടുത്തു.

Advertisement

Summary: Kerala State Service Pensioners Union Kollam West Unit Women’s Convention