13 ഇനം ഭക്ഷ്യ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ, 1000 രൂപയുടെ സ്പെഷ്യൽ കിറ്റുകളും; കൊയിലാണ്ടി താലൂക്ക് ഓണം ഫെയറിനു ആരംഭം


കൊയിലാണ്ടി: സ്പെഷ്യൽ കിറ്റുകളും സബ്‌സിഡി നിരക്കിൽ ഭക്ഷ്യ സാധനങ്ങളുമായി കൊയിലാണ്ടി താലൂക്ക് ഓണം ഫെയറിനു ആരംഭം. പതിമൂന്നിനം ഭക്ഷ്യ സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ ആയിരം രൂപയുടെ സ്പെഷ്യൽ കിറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഓണം ഫെയർ കൊയിലാണ്ടി നഗരസഭ ചെയ്യർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലസർ അസിസ് മാസ്റ്റർ ആദ്യ വില്പന നടത്തി. ചടങ്ങിൽ നഗരസഭ വൈസ് ചെയർ മാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. ഇന്ന് സപ്ലൈക്കോ സൂപ്പർ മാർകെറ്റിൽ ആരംഭിച്ച ഫെയർ ഏഴാം തീയതി വരെയാണ് ഉണ്ടാവുക.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ ചന്ദ്രൻ മാസ്റ്റർ, ബാബു പഞ്ഞാട്ട്, സുരേഷ് മേലെപ്പുറത്ത്, ജയകൃഷ്ണൻ മാസ്റ്റർ, അലി കൊയിലാണ്ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സപ്ലൈക്കോ ഡിപ്പോ മാനേജർ ശ്രീ ഫൈസൽ സ്വാഗതവും സൂപ്പർ മാർക്കറ്റ് മാനേജർ നന്ദിയും പ്രകാശിപ്പിച്ചു.