ഇത്തവണ നമുക്ക് അന്താരാഷ്ട്ര കയാക്കിങ് കാണാന്‍ പോയാലോ? വേറെ എങ്ങുമല്ല, നമ്മുടെ തൊട്ടടുത്ത് തന്നെ; തിയതി മനസ്സില്‍ കുറിച്ചോളൂ..


കോടഞ്ചേരി: മലബാര്‍ റിവര്‍ ഫെസ്റ്റില്‍ തുഴയെറിയാന്‍ 8 രാജ്യങ്ങളില്‍ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കര്‍മാര്‍ ജൂലൈ 19 മുതല്‍ എത്തി തുടങ്ങും. ബെഞ്ചമിന്‍ ജേക്കബ് (ഫ്രാന്‍സ്), മനു വാക്രനഗല്‍ (ന്യൂസിലാന്റ്), എറിക് ഹാന്‍സന്‍ (നോര്‍വേ), മാര്‍ട്ടിന റോസ്സി, പൗളോ രോഗ്‌ന (ഇരുവരും ഇറ്റലി), മരിയ കോറിനവ, ഡാരിയ കുഴിസ്‌ചേവ, ആന്റണ്‍ സ്വെഷ്‌നികോവ് (മൂവരും റഷ്യ), മൈക് ക്രൂട്ടന്‍സ്‌കി (സ്‌പെയിന്‍) എന്നിവരാണ് പങ്കാളിത്തം സ്ഥിരീകരിച്ചത്. മനു വാക്രനഗല്‍ ജൂലൈ എട്ടിനു തന്നെ എത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു. ഇതിന് പുറമെ നേപ്പാളില്‍ നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കയക്കര്‍മാര്‍ എത്തും.

ഈ ആഴ്ചയിലെ പ്രീ-ഇവന്റുകള്‍

1. ജൂലൈ 13 (നാളെ): വൈകീട്ട് മൂന്ന് മണിക്ക് ഓമശ്ശേരി റൊയാദ് ഫാം ഹൗസില്‍ മഡ് ഫുട്‌ബോള്‍
2. ജൂലൈ 13 (നാളെ): കോടഞ്ചേരി പുലിക്കയം മരിയന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ആറിന് ഷട്ടില്‍ ടൂര്‍ണമെന്റ്
3. ജൂലൈ 14: മുക്കം ടൗണില്‍ സംസ്ഥാനതല കബഡി ചാമ്പ്യന്‍ഷിപ്പ് രാവിലെ 9 മുതല്‍
4. ജൂലൈ 14: കോഴിക്കോട് ചെറുവണ്ണൂര്‍ ജെല്ലി ഫിഷ് വാട്ടര്‍ സ്പോര്‍ട്‌സ് കേന്ദ്രത്തില്‍ കയാക്കിങ് ഫോര്‍ ബിഗിനേഴ്‌സ്, രാവിലെ 9.