താമരശ്ശേരിയില്‍ പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; യുവാവിന് 11 വര്‍ഷം തടവും പിഴയും


Advertisement

താമരശ്ശേരി: പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിന് 11 വര്‍ഷം തടവും പിഴയും. കട്ടിപ്പാറ ചമല്‍ ചുണ്ടേന്‍കുഴി ശ്രീസദ്ഗുരു വീട്ടില്‍ രത്നാകരനെ(45)യാണ് കോഴിക്കോട് അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

Advertisement

2021 ഫെബ്രുവരി 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിന്റെ മകനെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തത്.

Advertisement

വിവിധ വകുപ്പുകള്‍ പ്രകാരം 11 വര്‍ഷം തടവും 25000 രൂപ പിഴയുമാണ് സ്പെഷ്യല്‍ ജഡ്ജ് കെ രാജേഷ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അഞ്ച് വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴയായി ഈടാക്കുന്ന സഖ്യ ഇരക്ക് നല്‍കണമെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.

Advertisement