മുത്താമ്പി ചെറിയെപ്രം പരദേവത ക്ഷേത്രത്തിലെ വെടികെട്ടിനിടെ തെങ്ങിനു തീപിടിച്ചു- വീഡിയോ കാണാം


കൊയിലാണ്ടി: മുത്താമ്പി ചെറിയെപ്രം പരദേവത ഷേത്രത്തിലെ വെടിക്കെട്ടിനിടെ തെങ്ങിനു തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എസ്.എഫ്.ആര്‍.ഒ റഫീഖ് കാവിലിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് വാഹനവുമായി എത്തി തീയണയ്ക്കുകയായിരുന്നു. അമ്പലകുളത്തില്‍ ഫ്ളോട്ട് പമ്പ് ഇറക്കി വെള്ളമടിച്ചാണ് തീയണച്ചത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ മാരായ മനോജ് പി, ജിനീഷ്‌കുമാര്‍, നിധിപ്രസാദ് ലാ, അഖില്‍, ഹോം ഗാര്‍ഡ് ബാലന്‍ ടി.പി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.