പെരുവട്ടൂരില്‍ നിന്നും കാണാതായ യുവതിയെ കണ്ടെത്തി


കൊയിലാണ്ടി: പെരുവട്ടൂരില്‍ നിന്നും കാണാതായ അഭിരാമി (24)നെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ അഭിരാമി വടകര വനിതാ സെല്ലില്‍ നേരിട്ട് ഹാജരായതായി ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

വനിതാ സെല്ലില്‍ അഭിരാമി നേരിട്ട് ബന്ധപ്പെടുകയും തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഹാജരാവുകയുമാണുണ്ടായത്.

ഫെബ്രുവരി 21ന് വൈകുന്നേരം അഭിരാമി പെരുവട്ടൂരിലെ ഭര്‍ത്താവിന്റെ വീടായ കരിവീട്ടില്‍ നിന്നും സ്‌കൂട്ടറുമെടുത്ത് പുറത്തേക്ക് പോയതായിരുന്നു. പിന്നീട് യുവതിയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ ഭര്‍ത്താവ് വിപിന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.