‘മാഫിയ സംഘങ്ങൾ നാട്ടിൻപുറത്ത് പോലും സജീവമാണെന്നതിന്റെ തെളിവാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ’; അരുക്കുളത്തുനിന്ന് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച സംഭവത്തിൽ സമ​ഗ്രാന്വേഷണം വേണമെന്ന് വെൽഫെയർ പാർട്ടി


പേരാമ്പ്ര: കുരുടിമുക്കിലെ വീട്ടിൽ നിന്നും അധ്യാപകരെന്ന വ്യാജേന വീട്ടിലെത്തി ഭിന്നശേഷി വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച സംഘത്തെ കണ്ടെത്താൻ പൊലീസ് സമഗ്രാന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുരുടിമുക്കിലെ സംഭവത്തിനുമുന്നേ കായണ്ണ സ്വദേശിയായ പേരാമ്പ്ര എ.യു.പി സ്കൂൾ വിദ്യാർഥിയേയും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് മാഫിയ സംഘങ്ങൾ നാട്ടിൻപുറത്ത് പോലും സജീവമാണെന്നതിന്റെ തെളിവാണെന്ന് പ്രവർത്തകർ ആരോപിച്ചു.

ആ​ഗസ്റ്റ്ര് 18-ന് രാവിലെ പത്തുമണിയോടെയായിരുന്നു കുരുടിമുക്കിലെ കറുത്തേടത്ത് മിത്തല്‍ സാബത്തിന്റെ മകള്‍ ഫാത്തിമ ഷെറിനെയാണ് അധ്യാപകരെന്ന വ്യാജേന വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമടങ്ങുന്ന സംഘം വീട്ടിലെത്തുകയും കുട്ടിക്ക് ഐഡികാര്‍ഡ് എടുത്തിട്ടില്ലെന്നും ഇതിനായി ഫോട്ടോ എടുക്കുന്നതിനായി കുട്ടിയെ യൂണിഫോമില്‍ തങ്ങള്‍ക്കൊപ്പം അയക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ കുട്ടിയുടെ ഉമ്മ സ്‌കൂളിലെ ടീച്ചറുമായി ബന്ധപ്പെടുകയായിരുന്നു. ഐഡി കാര്‍ഡുമായി ബന്ധപ്പെട്ട് ആരേയും അയച്ചിട്ടില്ലെന്നാണ് ടീച്ചര്‍ നല്‍കിയ മറുപടി. ഇതിനിടയില്‍ അമളി മനസിലാക്കിയ സംഘം യുവതി അകത്തുപോയ തക്കത്തിന് വാഹനവുമായി കടന്നു കളഞ്ഞു. ഗ്രേ കളര്‍ ഒമിനി വാനിലാണ് സംഘം വീട്ടിലെത്തിയത്. സംഭവത്തെ തുടർന്ന് രക്ഷാതാക്കൾ മേപ്പയ്യൂർ പോലീസിൽ പരാതി നൽകി.

ആ​ഗസ്റ്റ് 17-ന് വൈകുന്നേരം അഞ്ചമുക്കാലോടെയാണ് കായണ്ണയില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. സ്‌കൂള്‍ വിട്ട് ബസിറങ്ങി നടക്കവെ ഒമ്‌നി വാനിലെത്തിയ ഒരാള്‍ വീട്ടിലേക്ക് കൊണ്ടുവിടാം വണ്ടിയില്‍ കയറൂവെന്ന് കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതോടെ കുട്ടി വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

മണ്ഡലം വൈസ് പ്രസിഡന്റ് കെ. സിറാജ്, കെ.പി. മുഹ്‍യിദ്ദീൻ, കെ.എം. സലാം, കെ.എം. അഷ്റഫ്, കെ.കെ. റസാഖ് എന്നിവർ ഫാത്തിമ ഷെറിന്റെ വീട് സന്ദർശിച്ചു.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം

Summary: Welfare Party demands a comprehensive investigation into the attempted abduction of a student from Arukulam

തെരുവു നായയുടെ ആക്രമണത്തിൽ കടിയേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശിനി മരിച്ചു