കൊട്ടിയൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങി; നീന്തല്‍ പരിശീലിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും ആറ് വയസുകാരനായ മകനും മുങ്ങി മരിച്ചു


Advertisement

കണ്ണൂര്‍: കൊട്ടിയൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും ആറ് വയസുകാരനായ മകനും മുങ്ങി മരിച്ചു. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (32), മകന്‍ നെബിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്.

Advertisement

ഇന്ന് രാവിലെ 11.30 മണിയോടെയാണ് സംഭവം. ഇരട്ടത്തോട് ബാവലിപ്പുഴയിലെ താല്‍ക്കാലിക തടയണയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

Advertisement

നീന്തല്‍ പരിശീലിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന്‍ പുഴയുടെ അടിത്തട്ടിലെ ചെളിയില്‍ അകപ്പെടുകയും, രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ലിജോയും അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും ഉടന്‍ തന്നെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement