കൂരാച്ചുണ്ടില്‍ മദ്യ ലഹരിയില്‍ യുവാക്കള്‍ ഏറ്റമുട്ടി; ഒരാള്‍ കഞ്ചാവ് കേസിലെ പ്രതി


കൂരാച്ചുണ്ട്‌: കൂരാച്ചുണ്ടില്‍ നടുറോഡില്‍ യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടി. ഇന്നലെ ഉച്ചയോട് കൂടിയായിരുന്നു സംഭവം. കൂരാച്ചുണ്ട് സ്വദേശികളായ റംഷാദ്, റഷീദ് എന്നിവരാണ് നാട്ടുകാര്‍ നോക്കിനില്‍ക്കേ ഏറ്റുമുട്ടിയത്.

12.45 മുതല്‍ ഏതാണ്ട് 2മണിവരെ ഇരുവരും റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്നലെ നടന്ന സംഭവമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ഒരു ഡി.വൈ.എഫ്.ഐ നേതാവിനെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് റംഷാദ്. ഒപ്പം കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസിലും ഇയാളെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയിലില്‍ പോയതിന് ശേഷം ഇയാള്‍ക്ക് മാനസിക രോഗം ഉണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ഇത്തരത്തില്‍ അക്രമണത്തിലേക്ക് റംഷാദ് എത്തിയത്.