കരിയാത്തുംപാറയില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു, വിശദമായി അറിയാം


Advertisement

പേരാമ്പ്ര: തോണിക്കടവ് കരിയാത്തുംപാറ ടൂറിസം ഡെസ്റ്റിനേഷനിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി 10 താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരെയാണ് നിയമിക്കുന്നത്.

Advertisement

കൂരാച്ചുണ്ട് പഞ്ചായത്തില്‍ താമസിക്കുന്ന 25നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 23മുതല്‍ ജനുവരി നാലുവരെയായിരിക്കും നിയമനം.

Advertisement

അപേക്ഷകര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെവൈഐപി ഡിവിഷന്‍ പേരാമ്പ്ര ഓഫീസില്‍ 21ന് പകല്‍ മൂന്നിന് മുമ്പ് ലഭിക്കണം. അപക്ഷേയോടൊപ്പം ഇലക്ഷന്‍ ഐഡി, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും ഹാജരാക്കണം.

Advertisement