മായക്കാഴ്ചകള്‍ കാട്ടി സദസ്സിനെ കയ്യിലെടുത്ത് ശ്രീജിത്ത് വിയ്യൂര്‍; യുവശക്തി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓണപരിപാടികള്‍ക്ക് സമാപനം


Advertisement

കൊയിലാണ്ടി: യുവശക്തി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ഓണപരിപാടികള്‍ക്ക് സമാപനം. സെപ്റ്റംബര്‍ 8,9,10 തീയതികളിലായാണ് പരിപാടികള്‍ നടന്നത്.

Advertisement

തിരുവോണ നാളിലെ കായിക മത്സരങ്ങളും ഓണക്കളികളും, പിന്നീട് നടന്ന ഓണ്‍ലൈന്‍ ചിത്ര രചനാ മത്സരങ്ങളും പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ ഉള്‍പ്പെടുത്തുന്നതായിരുന്നു.

പരിപാടിയുടെ അവസാന നാളില്‍ കെ.കെ.കിടാവ് മെമ്മോറിയാല്‍ യു.പി സ്‌കൂളില്‍ നടന്ന പരിപാടി ശിവദാസ് പോയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ മുഖ്യാതിഥി ആയി.

Advertisement

ചടങ്ങില്‍ നാട്ടിലെ കലാപ്രതിഭകളെയും എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെയും അനുമോദിച്ചു. പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും പ്രശസ്ത മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂരിന്റെ മായാജാല പ്രകടനങ്ങളും സദസ്സിനെ വര്‍ണ്ണാഭമാക്കി.

Advertisement

summary: Yuvashakti Arts and Sports Club’s Onana programs concluded