കെ കെ ശെെലജ ടീച്ചർക്കായി അണിനിരന്ന് യുവത; പേരാമ്പ്രയെ പ്രകമ്പനം കൊള്ളിച്ച് വിദ്യാർത്ഥി യുവജന റാലി


Advertisement

പേരാമ്പ്ര : പേരാമ്പ്ര നഗരത്തെ ഇളക്കി മറിച്ച് വിദ്യാർത്ഥി യുവജന റാലി. കെ കെ ശൈലജ ടീച്ചർ ക്കൊപ്പമെന്ന് പ്രഖ്യാപിച്ചും ടീച്ചർക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെയുമാണ് എൽഡിഎസ്എഫ്, എൽഡിവൈഎഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റികൾ സംയുക്തമായി റാലി സംഘടിപ്പിച്ചത്.

Advertisement

ഹാസ്റ്റിയ ല വിക്ടോറിയ എന്ന പേരിൽ പേരാമ്പ്ര റസ്റ്റ് ഹൗസിൽ നിന്നും ആരംഭിച്ച റാലി ബസ് സ്റ്റാൻഡിൽ സമാപിച്ചു. പേരാമ്പ്ര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തോളം ആളുകളാണ് ഡി ജെ റാലിയിൽ അണിനിരന്നത്.

Advertisement

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർക്ക് എതിരായി സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് എതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ ടീച്ചർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്.

Advertisement