തിരുവനന്തപുരത്ത് ബന്ധുവിനൊപ്പം മൊബൈൽ വാങ്ങാൻ പോയ യുവാവ് മരിച്ച നിലയിൽ


Advertisement

തിരുവനന്തപുരം: ശ്രീകാര്യം കട്ടേലയിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യം കട്ടേലയിൽ അമ്പാടി നഗർ സ്വദേശി സാജുവിനെയാണ് ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 7 മണിക്ക് ഒരു ബന്ധുവിനൊപ്പം മൊബൈൽ വാങ്ങാൻ പുറത്തുപോയ സാജു മടങ്ങി വന്നിരുന്നില്ല.

Advertisement

പുലർച്ചെ നാലുമണിയോടെയാണ് കട്ടേല ട്രിനിറ്റി സ്കൂളിന് സമീപം സാജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അനീഷ്, വിനോദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സാജുവിന്റെ സുഹൃത്ത് അനീഷിനു വേണ്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്. മദ്യപിച്ച് സുഹൃത്തുക്കളുമായി രാത്രി സാജു വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടയിൽ നഷ്ടമായ മൊബൈൽ വാങ്ങാനാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. തലയിൽ കല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.

Advertisement
Advertisement

summary: youngman was found dead in Thiruvananthapuram


Community-verified icon