ക്രിക്കറ്റിന്റ ആറാം തമ്പുരാന്‍! ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയയ്ക്ക് ലോകകപ്പ്


അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റില്‍ കിരീടം ആസ്‌ട്രേലിയ്ക്ക്. ഇത് ആറാം തവണയാണ് ഏകദിന ലോകകപ്പ് കിരീടം ആസ്‌ട്രേലിയ സ്വന്തമാക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആസ്ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ വില്ലനായി മാറി.

കലാശപ്പോരിനിറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ആസ്ട്രേലിയ തകർത്തത്. തുടക്കത്തില്‍ ഇന്ത്യ ആസ്ട്രേലിയയെ 47/3 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയെങ്കിലും പിന്നീട് മത്സരത്തില്‍ ആസ്ട്രേലിയ പിടിമുറുക്കുകയായിരുന്നു. ലോകകപ്പിൽ ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറികളും രോഹിത് സ്വന്തമാക്കി.

കോലി 56 പന്തുകളിൽ‌നിന്ന് അർധ സെഞ്ചറി തികച്ചു. ലോകകപ്പിൽ കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമെന്ന നേട്ടവുമായാണ് കോലി ഏകദിന ലോകകപ്പിലെ ബാറ്റിങ് അവസാനിക്കുന്നത്.