കൊയിലാണ്ടി കൊല്ലത്ത് വിവാഹസല്‍ക്കാരത്തിനെത്തി തിരിച്ചുപോകുന്നവര്‍ക്ക് നേരെ ആര്‍.എസ്.എസ് അക്രമം; ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്


കൊയിലാണ്ടി: കൊല്ലത്ത് വിവാഹസല്‍ക്കാരത്തി തിരിച്ചുപോകുന്നവർക്ക് നേരെ ആര്‍.എസ്.എസ് അക്രമം. ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ സെക്രട്ടറി വൈശാഖ്, അര്‍ജ്ജുന്‍, വിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിന്റെ കവാടത്തിന് മുന്നിൽ രാത്രി ഒമ്പത് മണിയോടെയാണ് വെച്ചാണ് അക്രമം നടന്നത്.

വിവാഹസല്‍ക്കാരത്തിനിടെ ഓഡിറ്റോറിയത്തിന് മുമ്പിലേക്ക്‌ മാരകായുധങ്ങളായ നഞ്ചക്ക്, ഇരുമ്പ് പൈപ്പ് എന്നിവയുമായി എത്തിയ അക്രമി സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു.

പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കുറ്റക്കാരായ ആര്‍.എസ്.എസ് സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.