കോഴിക്കോട് ഫുട്‌ബോള്‍ ടര്‍ഫിലെ ഗോള്‍ പോസ്റ്റ് ദേഹത്ത് വീണ് ഒരാള്‍ മരിച്ചു


കോഴിക്കോട്: ഫറോക്കില്‍ ഫുട്‌ബോള്‍ ടര്‍ഫിലെ അറ്റകുറ്റ ജോലിക്കിടെ ഗോള്‍ പോസ്റ്റ് ദേഹത്ത് വീണ് ഒരാള്‍ മരിച്ചു. കോടമ്പുഴ പള്ളിമേത്തല്‍ അയ്യപ്പന്‍കണ്ടിയില്‍ താമസിക്കുന്ന വടക്കേ വീട്ടില്‍ സിദ്ധിഖ്(59) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 8മണിയോടെ തുമ്പപ്പാടം ഫൂട്ട് ഔട്ട് ടര്‍ഫിലായിരുന്നു അപകടം. തുടര്‍ന്ന് നാട്ടുകാര്‍ സിദ്ധിഖിനെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും അവിടുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: റുഖിയ. മക്കള്‍: ഷെറീന, റിയാസ്, റിഷാദ്. മരുമക്കള്‍: സലീം, സുമയ്യ, ബുസൈന.