അത്തോളിയില്‍ കോണ്‍ക്രീറ്റ് മിക്സിംഗ് മെഷിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ കൈകുടുങ്ങി; തൊഴിലാളിക്ക് തുണയായി അഗ്‌നിരക്ഷാ സേന
അത്തോളി: വീട് പണി നടക്കുന്ന സ്ഥലത്തെ കോണ്‍ക്രിറ്റ് മിഷനില്‍ കൈ കുടുങ്ങി തൊഴിലാളിക്ക് പരിക്ക്. പറമ്പത് സ്വദേശി രാജന്‍(60) ആണ് പരിക്കേറ്റത്. അത്തോളി കൊളക്കാടിന് സമീപം ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം.
അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഹൈഡ്രോളിക്‌സ് ഉപകരണവും മറ്റും ഉപയോഗിച്ച് മിക്‌സിംഗ് ചേമ്പര്‍ ഭാഗങ്ങള്‍ അഴിച്ചുമാറ്റിയാണ് ഇദ്ദേഹത്തിന്റെ കൈ പുറത്തെടുത്തത്. കൈമുട്ടിന് താഴെ ചതഞ്ഞ് തൂങ്ങിയ നിലയിലായിരുന്ന തൊഴിലാളിയെ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്റെ നേതൃത്വത്തില്‍ ASTO എ.എസ്.ടി.ഒ പി.കെ. പ്രമോദ്, പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി.കെ. ബിനീഷ്, കെ. ബിനീഷ്, ഇ.എം. നിധിപ്രസാദ്, പി.എം. ബബീഷ്, പി.കെ. റിനീഷ്, പി.കെ. സജിത്ത്, നിതിന്‍രാജ്, ഹോംഗാര്‍ഡുമാരായ സുജിത്ത്, പ്രദീപ്, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍ ഷാജി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.