‘വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം’; ചുട്ടുപൊളളുന്ന വെയിലിലും ഷാഫി പറമ്പിലിനൊപ്പം റോഡിലിറങ്ങി നൂറുകണക്കിന് സ്ത്രീകള്‍, വീഡിയോ കാണാം


വടകര: വമ്പിച്ച സ്ത്രീപിന്തുണയോടുകൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. നൂറുകണക്കിന് സ്ത്രീകളാണ് ഷാഫി പറമ്പിലിനായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വടകരയിലെ തെരുവോരങ്ങളില്‍ ഇറങ്ങിയത്. വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം എന്ന ബാനറുമായാണ് പ്രകടനം നടന്നത്.

ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രകടനത്തില്‍ പങ്കെടുത്ത അച്ചു ഉമ്മന്‍ പറഞ്ഞു. വടകര പുതിയ ബസ്സ്റ്റാന്റില്‍ നിന്നും ബാന്‍ഡ് അകമ്പടികളോടെ ആരംഭിച്ച ഐക്യദാര്‍ഢ്യ റാലിയില്‍ പ്രായമായവരും കുട്ടികളും അടങ്ങിയ നിരവധി സ്ത്രീകളാണ് പങ്കെടുത്തത്. പ്രടന റാലി ആര്‍.ഡി ഓഫീസ് സമീപം വരെ നീണ്ടു.

സോഷ്യല്‍ മീഡിയയിലും മറ്റും തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമപരമായും മറ്റെല്ലാരീതിയിലുള്ള പോരാട്ടം തുടരുമെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ തരത്തിലും വര്‍ഗീയക്ഷികളെ പുണര്‍ന്നത് സി.പിഎമും എല്‍.ഡി.എഫും മാത്രമാണെന്ന് മുല്ലപള്ളി രാമചന്ദ്രനും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യൂ.ഡി.എഫ്, ആര്‍.എം.പി നേതാക്കളായ മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.കെ.രമ എം.എല്‍.എ, അച്ചു ഉമ്മന്‍ പാറക്കല്‍ അബ്ദുള്ള, കെ പ്രവീണ്‍കുമാര്‍, എന്‍ വേണു, വി.എ നാരായണന്‍, അഡ്വക്കറ്റ് ഐ മുസ, വി.എന്‍ ചന്ദ്രന്‍, കെ.ബാലനാരായണന്‍, അഹമ്മദ് പുന്നക്കല്‍, രാഹുല്‍ മാക്കൂട്ടത്തില്‍, പ്രദീപ് ചോബാല, പി.എം ജോര്‍ജ്, മനോജ് അവള, ടി.ട്ടി ഇസ്മയില്‍, വി.പി ദുല്‍ക്കിഫില്‍, സജീവ് മാറോളി, സി.പി അസീസ്, പി. സുരേഷ് ബാബു, കെ.എം അബിജിതത്, സുനില്‍ മടപ്പള്ളി, എം.എറസാഖ്, അച്ചുതന്‍ പുതിയെടുത്ത്, സി.വി അജിത്ത്, ബാബു ഒഞ്ചിയം, പി.എം ഹബീബ,് വി.ടി സൂരജ് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.