പേരാമ്പ്രയില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതിക്ക് പരിക്ക്


പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ ടിപ്പര്‍ ലോറി ഇടിച്ച് യുവതിയ്ക്ക് പരിക്ക്. പന്തിരിക്കര സ്വദേശിനി നിഷാദ (37)ക്കാണ് പരിക്കുപറ്റിയത്. വ്യാഴാഴ്ച്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

പേരാമ്പ്ര ട്രാഫിക് പോലീസ് സ്റ്റേഷന് മുന്‍വശത്ത് സീബ്രാ ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി യുവതിയെ തട്ടിത്തെറിപ്പിക്കുകയായിരുന്നെന്ന് ദൃകസാക്ഷികള്‍ പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു.

സാരമായി പരിക്കേറ്റ യുവതിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കൂടെ ഉണ്ടായിരുന്ന മകള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.