മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു; വിശദമായി അറിയാം


തിക്കോടി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് പ്രകാരം ഒരു ഡോക്ടറെ നിയമിക്കുന്നു.

അഭിമുഖം 16-ന് രാവിലെ 10 മണിക്ക് നടക്കും. പങ്കെടുക്കുന്നവര്‍ ഫോട്ടോപതിച്ച ബയോഡാറ്റയും വയസ്സ്, യോഗ്യത, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഹാജരാക്കണം.