എലത്തൂരില്‍ ലോറിയിടിച്ച് പൊയില്‍ക്കാവ് സ്വദേശിനി മരിച്ച സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍


കോഴിക്കോട്: എലത്തൂരില്‍ പൊയില്‍ക്കാവ് സ്വദേശിനി ലോറിതട്ടി മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി കോയയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ജോലികഴിഞ്ഞ് എലത്തൂരില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ മറികടന്നു പോകുന്ന ലോറി ഇവരുടെ ബൈക്കിന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊയില്‍ക്കാവ് സ്വദേശിനി ഷില്‍ജ ലോറിക്കടിയില്‍ പെട്ടു. ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ഷില്‍ജ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഹോണ്‍ മുഴക്കി അമിതവേഗത്തില്‍ മറ്റു വാഹനങ്ങളെ മറികടന്നു പോകുന്ന ലോറിയുടെ ചിത്രമാണ് നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത്. അപകടം നടന്നിട്ടും കൃത്യസമയത്ത് പോലീസും ആംബുലന്‍സും എത്താന്‍ വൈകിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു.

ചെട്ടികുളത്ത് ബൈക്കില്‍ ലോറിയിടിച്ച് അപകടം; പരിക്കേറ്റ പൊയില്‍ക്കാവ് സ്വദേശിനി മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങിയത് ഒരുമിച്ച്, നിനച്ചിരിക്കാതെ വന്ന അപകടം,വാഹനാപകടത്തില്‍ മരിച്ച പൊയില്‍ക്കാവ് സ്വദേശി ഷില്‍ജയുടെ സംസ്‌കാരം ഇന്ന്‌