അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട്-മൈസൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്രക്കാരി പിടിയില്‍


സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി പിടിയില്‍. മേപ്പാടി നെല്ലിമുണ്ട പാറമ്മല്‍ വീട്ടില്‍ പി. റഹീന (27)യാണ് അറസ്റ്റിലായത്.

കോഴിക്കോട്-മൈസൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്സിലെ യാത്രക്കാരിയായ യുവതിയില്‍ നിന്നും 5.55 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.

സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് യുവതി അറസ്റ്റിലായത്.

summary: woman cought with deadly drug mdma in kozhikode mysore ksrtc bus