‘രാഷ്ട്ര പിതാവിനെകൊന്നവര് രാഷ്ട്രത്തെയും കൊല്ലുന്നു, പ്രതിരോധം തീര്‍ക്കുക’; രക്തസാക്ഷി ദിനത്തിൽ ആഹ്വാനവുമായി കൊയിലാണ്ടിയിലെ ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: രാഷ്ട്ര പിതാവിനെകൊന്നവര് രാഷ്ട്രത്തെയും കൊല്ലുകയാണ്, പ്രതിരോധം തീര്‍ക്കുക എന്ന ആഹ്വാനവുമായി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയുടെ ഭാഗമായി നടത്തിയ റാലിയിലും പൊതുയോഗത്തിലും നിരവധിപ്പേരാണ് പങ്കെടുത്തത്.
ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് ഇ അശ്വനീദേവ് യോഗം ഉദ്ഘാടനം ചെയ്തു. സജില്‍ ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. സതീഷ് ബാബു അധ്യക്ഷത വഹിച്ചു.
പി.വി. അനുഷ, സി.കെ. ദിനൂപ്, ഇ. ബിജോയ് എന്നിവര്‍ നേതൃത്വം നല്കി. പരിപാടിയില്‍ ബ്ലോക്ക് സെക്രട്ടറി എന്‍. ബിജീഷ് സ്വാഗതവും ഫര്ഹാന് ഫൈസല്‍ നന്ദിയും പറഞ്ഞു.