കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം; തലനാരിഴയ്ക്ക് രക്ഷിച്ച് സഹയാത്രികരും ഫയർ ഫോഴ്സും


[top]

കൊയിലാണ്ടി: സഹയാത്രികരുടെയും അഗ്നിരക്ഷാ സേനാംഗങ്ങളുടെയും സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെട്ടത് ഒരു ജീവന്‍. ഒരാള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ട് സ്റ്റേഷനില്‍ ഉണ്ടായിരുന്ന സഹയാത്രികര്‍ ഈ ശ്രമം തടയുകയായിരുന്നു.

തുടര്‍ന്ന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തുകയും യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയുമായിരുന്നു. തുടര്‍ന്ന് ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും പിന്നീട് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.