ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് ഗുരുതര പരിക്കേറ്റു; ചികിത്സയിലിരിക്കെ അത്തോളി സ്വദേശിയായ പ്രവാസിയ്ക്ക് ദാരുണാന്ത്യം


Advertisement

അത്തോളി:
ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. കൊങ്ങന്നൂർ പുനത്തിൽ പുറയിൽ അബൂബക്കറിന്റെ മകൻ പി.പി. മുനീർ ആണ് മരിച്ചത്. നാൽപ്പത്തൊൻപത് വയസ്സായിരുന്നു.
Advertisement

ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ തറവാട് വീട്ടിൽ അസുഖ ബാധിതനായി കിടക്കുന്ന ഉപ്പയെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് ഭാര്യയുമൊത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. സൗദി അറേബ്യയിലെ ഹാഇൽ പ്രവിശ്യയിൽ ജോലി ചെയ്യുന്ന മുനീർ ഉപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുമ്പാണ് നാട്ടിലെത്തിയത്.

Advertisement

‘അത്തോളിയൻസ്‌ ഇൻ കെ.എസ്‌.എ’ ഹാഇൽ പ്രവിശ്യാ ഘടകത്തിന്റെയും കെ.എം.സി.സിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു.

ഉമ്മ:ആമിന.ഭാര്യ: ഫൗസിയ.

മക്കൾ: ഫാത്തിമ ഫഹ്‌മിയ, ആയിഷ ജസ്‌വ.
സഹോദരങ്ങൾ: പി.പി. നൗഷാദ്, പി.പി. നൗഷിദ.

Advertisement

അപ്രതീക്ഷിത മരണം നാട്ടുകാരെ പ്രവാസി മലയാളികളെയും കണ്ണീരിലാഴ്ത്തി. ഇന്ന് 3.30 ഓടെ കൊങ്ങന്നൂർ ബദർ ജുമാ: മസ്ജിൽ ഖബറടക്കും.