‘ടീച്ചറെ അറിയാത്ത ആരാ ഉളളത്’; തിരക്കിട്ട പ്രചരണത്തിനിടയില്‍ സായൂജിനെ കാണാനെത്തി കെ.കെ ശൈലജ ടീച്ചര്‍, വേദനകള്‍ക്കിടയിലും പുഞ്ചിരിയോടെ മറുപടിയുമായി സായൂജ്


Advertisement

വടകര: ടീച്ചറെ അറിയാത്ത ആരാ ഉളളത്?. തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സായൂജിനെ കാണാനെത്തിയ കെ.കെ ശൈലജയെ അറിയുമോ എന്ന ചോദ്യത്തിന് ലഭിച്ച മറുപടി ഇതാണ്. സെറിബ്രല്‍ പള്‍സി രോഗം ബാധിച്ച് വര്‍ഷങ്ങളായി കിടപ്പിലാണ് കക്കട്ടിലിനടുത്തെ അമ്പലകുളങ്ങരയിലെ സായൂജ്.

Advertisement

മോനേ… എന്ന വാത്സ്യല്യത്തോടെയുളള വിളിയോടെയാണ് വടകര ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ സായൂജിനെ കാണാനെത്തുന്നത്. മോന് സുഖമുണ്ടോ?, രാവിലെ ചായ കുടിച്ചോ എന്ന ചോദ്യങ്ങള്‍ക്കെല്ലാം നിറഞ്ഞ ചിരിയോടെയാണ് സായൂജ് മറുപടി നല്‍കിയത്. പഴയ ആരോഗ്യമന്ത്രിയുടെ കരുതലോടെയായിരുന്നു ചോദ്യങ്ങളെല്ലാം.

Advertisement

ഇതിനിടയില്‍ അണികളിലൊരാള്‍ അറിയുമോ എന്ന് ചോദിച്ചപ്പോഴാണ് പാടുപെട്ടാണെങ്കിലും ടീച്ചറെ അറിയാത്ത ആരെങ്കിലും ഉണ്ടോ എന്ന് സായൂജി ചിരിയോടെ പറഞ്ഞത്. സായൂജിനൊപ്പം കുശലാന്വേഷണങ്ങള്‍ നടത്തിയ ശേഷമാണ് ശൈലജ ടീച്ചര്‍ യാത്ര പറഞ്ഞത്. കുട്ടിയുടെ ആരോഗ്യപ്രശ്‌ന പോരാട്ടത്തിനൊപ്പം എന്നും ഉണ്ടാകുമെന്ന ഉറപ്പ് നല്‍കിയാണ് ടീച്ചര്‍ അവിടെ നിന്നും മടങ്ങിയത്.

Advertisement

ശൈലജ ടീച്ചര്‍ സായൂജിനെ കാണാനെത്തിയപ്പോള്‍, വീഡിയോ കാണാം