കീഴരിയൂരിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ബംഗാൾ സ്വദേശി പിടിയിൽ; തൂക്കി നൽകാനുള്ള ത്രാസും അറുപതിനായിരം രൂപയും പിടികൂടി (വീഡിയോ കാണാം)


Advertisement

കൊയിലാണ്ടി: കീഴരിയൂരിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ. 100 ഗ്രാമിലേറെ കഞ്ചാവ്, മറ്റ് ലഹരിവസ്തുക്കൾ, കഞ്ചാവ് തൂക്കി നൽകാനുപയോഗിക്കുന്ന ത്രാസ്, പ്ലാസ്റ്റിക് കവർ, അറുപതിനായിരം രൂപ എന്നിവ സഹിതമാണ് ബംഗാൾ സ്വദേശി സാജിദിനെ കൊയിലാണ്ടി പൊലീസ് പിടികൂടിയത്.

Advertisement

കീഴരിയൂർ ഗ്യാസ് ഏജൻസിക്ക് സമീപത്ത് വച്ചാണ് ഇയാളെ പിടിച്ചത്. സംശയം തോന്നിയ നാട്ടുകാർ സീജിദിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കൾ കണ്ടത്. ഉടൻ കൊയിലാണ്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വീഡിയോ കാണാം:

Advertisement
Advertisement