വേളത്ത് വോട്ടിംങ് യന്ത്രം തകരാറിലായി; പോളിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു


കോഴിക്കോട്: വേളത്ത് വോട്ടിംങ് യന്ത്രം തരാറിലായതിനെ തുടര്‍ന്ന് പോളിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചേരാപുരം സൗത്ത് എംഎല്‍പി സ്‌ക്കൂളിലെ 109-)ാം ബൂത്തിലാണ് യന്ത്രത്തകരാര്‍ ഉണ്ടായിരിക്കുന്നത്.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംങ് അല്പം സമയം കഴിഞ്ഞപ്പോള്‍ യന്ത്രത്തകരാര്‍ കണ്ടെത്തിയതോടെ നിര്‍ത്തിവെക്കുകയായിരുന്നു. രാവിലെ ആറ് മണിയോടെ തന്നെ നീണ്ട ക്യൂവാണ് ബൂത്തിലുണ്ടായിരുന്നത്. പോളിങ് നിര്‍ത്തിവെച്ചതോടെ ആളുകള്‍ കാത്തിരിപ്പിലാണ്.

രാവിലെ മോക്ക് പോളിങ്ങിനിടെ കോഴിക്കോട് നടക്കാവ് സ്‌ക്കൂളിലെ രണ്ട് ബൂത്തുകളില്‍ വിവി പാറ്റ് മെഷീന്‍ തകരാറിലായിയിരുന്നു. ഒപ്പം വടകര വിലങ്ങാടും വോട്ടിങ്ങ് യന്ത്രം തകരാറിലായി. യന്ത്ര തകരാര്‍ കാരണം ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകിയിരുന്നു.

രാവിലെ മുതല്‍ക്ക് തന്നെ സംസ്ഥാനത്തുടനീളം വലിയ ക്യൂവാണ് പോളിങ് ബൂത്തുകളില്‍ കണ്ടുവരുന്നത്. ഉച്ചയ്ക്ക് ചൂട് കൂടുന്നതിന് മുമ്പ് തന്നെ വോട്ട് ചെയ്തു മടങ്ങാനാണ് പലരുടെയും തീരുമാനം.