കുടുംബത്തിന്റെ ആത്മീയ ഉപദേശി സ്ഥാനം മറയാക്കി വര്‍ഷങ്ങളോളം പീഡനം; യുവതിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വടകര സ്വദേശിയായ അറസ്റ്റില്‍


Advertisement

ഒറ്റപ്പാലം:
യുവതിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വടകര സ്വദേശി അറസ്റ്റില്‍. വടകര എടോടി മശ്ഹൂര്‍ മഹലില്‍ സൈനുല്‍ ആബിദ് തങ്ങളാണ് (48) അറസ്റ്റിലായത്. കോതകുറിശി സ്വദേശിയായ 37 കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
Advertisement

വീട്ടുകാരുടെ ആത്മീയ ഉപദേശി എന്ന പരിഗണന മറയാക്കി 16 വയസുമുതല്‍ ആബിദ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സൈനുല്‍ ആബിദിന്റെ മുത്തശ്ശന്‍ തങ്ങളുടെ കുടുംബത്തിന്റെ ആത്മീയ ഗുരുവായിരുന്നെന്നും ഇദ്ദേഹത്തിന്റെ മരണ ശേഷം ആബിദ് തങ്ങളുടെ കുടുംബത്തെ സമീപിക്കുകയായിരുന്നെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Advertisement

തനിക്ക് 16 വയസുള്ളപ്പോള്‍ വീട്ടുകാരാണ് ആബിദിനെ പരിചരിക്കാന്‍ തന്നെ നിയോഗിച്ചതെന്നും അന്നുമുതല്‍ തന്നെ പീഡനത്തിന് ഇരയാക്കിയിരുന്നതായും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കും യുവതി പരാതി നല്‍തിയിട്ടുണ്ട്. യുവതിയുടെ ആരോപണം ശരിയാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Advertisement