‘ഉത്തരവുണ്ടായിട്ടും കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ തുറന്ന് പ്രവർത്തിക്കുന്നില്ല’; കീഴരിയൂരിൽ യു.ഡി.എഫ് കരിദിനം ആചരിച്ചു
കീഴരിയൂർ: കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ തുറന്ന് പ്രവർത്തിക്കുന്നത് തടയാൻ പഞ്ചായത്ത് പ്രസിഡന്റ് ഹൈക്കോടതിയിൽ ഹർജി നൽകിയതിൽ പ്രതിഷേധിച്ച് കേസിന്റെ വിചാരണ ആരംഭിക്കുന്ന ദിവസമായ ഇന്ന് യു.ഡി.എഫ് കരിദിനം ആചരിച്ചു. ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ മ്യൂസിയമാക്കി മാറ്റുന്നതിനെതിരെ സംസ്ഥാന സാംസ്കാരിക വകുപ്പും ഓംബുഡ്സ്മെനും ഉത്തരവ് പുറപ്പെടുവിച്ചിട്ടും പഞ്ചായത്ത് പ്രസിഡന്റ് ഹർജിയുമായി മുന്നോട്ട് പോയതിനെതിരെയാണ് യു.ഡി.എഫ് പ്രതിഷേധിക്കുന്നത്.
കരിദിനാചരണത്തോട് അനുബന്ധിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു.
ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ, യു.ഡി.എഫ് ചെയർപേഴ്സൺ ടി.യു.സൈനുദ്ദീൻ, കെ.എം.സുരേഷ് ബാബു, റസാഖ് കുന്നുമ്മൽ, ചുക്കോത്ത് ബാലൻ നായർ, കെ.കെ.ദാസൻ, പഞ്ചായത്ത് മെമ്പർമാരായ ഗോപാലൻ കുറ്റിഒയത്തിൽ, ഇ.എം.മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, ജലജ കെ, ടി.എ.സലാം എന്നിവർ പ്രസംഗിച്ചു.