Tag: Keezhariyur Bomb Case

Total 4 Posts

ആറു വര്‍ഷമായി അടച്ചിട്ട കീഴരിയൂര്‍ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാള്‍ തുറന്നു കൊടുക്കാത്തതെന്തെന്ന് പ്രതിപക്ഷം; പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ബഹളം, ഇറങ്ങിപ്പോക്കും പ്രതിഷേധ പ്രകടനവുമായി യു.ഡി.എഫ്

കീഴരിയൂര്‍: കീഴരിയൂര്‍ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാള്‍ തുറന്നു കൊടുക്കാത്തതില്‍ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ബഹളവും പ്രതിപക്ഷഅംഗങ്ങളുടെ ഇറങ്ങിപ്പോക്കും പ്രതിഷേധ പ്രകടനവും. ഇന്നലെ നടന്ന കീഴരിയൂര്‍ പഞ്ചായത്ത് ഭരണ സമതി യോഗത്തിലാണ് പ്രതിഷേധ രംഗങ്ങള്‍ അരങ്ങേറിയത്. ആറു വര്‍ഷമായി അടച്ചിട്ടിരിക്കുന്ന കീഴരിയൂര്‍ ബോംബു കേസ് സ്മാരക കമ്യൂണിറ്റി ഹാള്‍ തുറന്നുകൊടുക്കാത്തത് എന്തുകൊണ്ടാണെന്ന കോണ്‍ഗ്രസ്

”സ്വാതന്ത്ര്യ സമരത്തില്‍ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂര്‍ ബോംബ് നിര്‍മ്മാണം”; അനുസ്മരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കീഴരിയൂര്‍: സ്വാതന്ത്ര്യ സമരത്തില്‍ മലബാറിലെ ശ്രദ്ധേയമായിരുന്ന സംഭവമായിരുന്നു കീഴരിയൂര്‍ ബോംബ് നിര്‍മാണമെന്ന് മുന്‍ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സമരത്തിലെ നിര്‍ണായക ഘട്ടമായ ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്തവര്‍ ഇന്നത് അംഗീകരിക്കുന്നു എന്ന കാര്യം നല്ല മാറ്റമാണ്. കീഴരിയൂര്‍ സികെജി സാംസ്‌കാരിക വേദി ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കീഴരിയൂര്‍ ബോംബ് കേസ് അനുസ്മരണ

‘ഉത്തരവുണ്ടായിട്ടും കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ തുറന്ന് പ്രവർത്തിക്കുന്നില്ല’; കീഴരിയൂരിൽ യു.ഡി.എഫ് കരിദിനം ആചരിച്ചു

കീഴരിയൂർ: കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ തുറന്ന് പ്രവർത്തിക്കുന്നത് തടയാൻ പഞ്ചായത്ത് പ്രസിഡന്റ് ഹൈക്കോടതിയിൽ ഹർജി നൽകിയതിൽ പ്രതിഷേധിച്ച് കേസിന്റെ വിചാരണ ആരംഭിക്കുന്ന ദിവസമായ ഇന്ന് യു.ഡി.എഫ് കരിദിനം ആചരിച്ചു. ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ മ്യൂസിയമാക്കി മാറ്റുന്നതിനെതിരെ സംസ്ഥാന സാംസ്കാരിക വകുപ്പും ഓംബുഡ്സ്മെനും ഉത്തരവ് പുറപ്പെടുവിച്ചിട്ടും പഞ്ചായത്ത് പ്രസിഡന്റ് ഹർജിയുമായി മുന്നോട്ട് പോയതിനെതിരെയാണ്

സ്വാതന്ത്ര്യദിന പരിപാടികൾക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരം നൽകിയില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് മീറ്റിങ്ങിൽ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി; മുമ്പൊരിക്കൽ നൽകിയപ്പോൾ ഭവിഷ്യത്ത് അനുഭവിച്ചതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കീഴരിയൂർ: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് കീഴരിയൂർ ബോംബ് കേസ് സ്മാര മന്ദിരം വിട്ട് നൽകിയില്ല എന്ന് ആരോപിച്ച് പഞ്ചായത്ത് മീറ്റിങ്ങിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. കീഴരിയൂർ സി.കെ.ജി സാംസ്കാരിക വേദി വിദ്യാർത്ഥികൾക്കു വേണ്ടി നടത്തുന്ന പതിനാറാമത് ‘സ്വാതന്ത്ര്യം തന്നെ അമൃതം’ പരിപാടിക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത്