‘യു.ഡി.എഫിന്റെത് പുരുഷാധിപത്യ രാഷ്ട്രീയം’; യു.ഡി.എഫ് അധികാരത്തിൽ എത്തുമ്പോൾ ആർ.എം.പി.ഐ മന്ത്രി ഉണ്ടാകില്ലെന്നും വടകര എം.എൽ.എ കെ.കെ.രമ


കോഴിക്കോട്: ആര്‍.എം.പി.ഐയുടേത്  ഇടതു ബദല്‍ രാഷ്ട്രീയമാണെന്ന് കെ.കെ രമ എം.എല്‍.എ. ഇടത് ബദല്‍ സാധ്യമാണെന്ന് ഉറച്ച് വിശ്വസിച്ചയാളാണ് ടി.പി.ചന്ദ്രശേഖരനെന്നും അതുകൊണ്ട് തന്നെ യു.ഡി.എഫ്  പിന്തുണയോടെ എം.എൽ.എയായെങ്കിലും ആര്‍.എം.പി ഒരിക്കലും മുന്നണിയിൽ സഖ്യകക്ഷിയാകില്ലെന്നും കെ.കെ.രമ പറഞ്ഞു.
താന്‍ ഒരു  കമ്മ്യൂണിസ്റ്റായാണ് ജീവിച്ചതെന്നും  മരിക്കുന്നതും കമ്മ്യൂണിസ്റ്റ് ആയിട്ടായിരിക്കുമെന്നും  ഒരിക്കലും യു.ഡി.എഫിന്റെ ഭാഗമാകില്ലെന്നും ക.കെ.രമ അഭിമുഖത്തില്‍ പറയുന്നുണ്ട് . യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആർ.എം.പി.ഐ മന്ത്രി ഉണ്ടായിരിക്കില്ല എന്ന ഉറപ്പുകൂടി അവര്‍ നല്‍കുന്നുണ്ട്.

യു.ഡി.എഫിൽ വനിതാ എം.എൽ.എമാരുടെ പ്രാതിനിധ്യക്കുറവിന് കാരണം കഴിവുള്ള സ്ത്രീകള്‍ ഇല്ലാത്തതല്ലെന്നും മറിച്ച് യു.ഡി.എഫിലെ പാർട്ടികൾ സ്ത്രീകൾക്ക് അവസരം നൽകാത്തതിനാലാണെന്നും തുറന്നടിച്ച രമ. എൽ.ഡി.എഫിനെ അപേക്ഷിച്ച് യു.ഡി.എഫിൽ പുരുഷാധിപത്യം കൂടുതലാണെന്നും പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്.