മഞ്ചേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം


Advertisement

മലപ്പുറം: മഞ്ചേരി പന്തല്ലൂരില്‍ ബസും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വള്ളുവങ്ങാട് പറമ്പന്‍ പൂള സ്വദേശി അമീന്‍( 20) കീഴാറ്റൂര്‍ സ്വദേശിയായ ഇഹ്‌സാന്‍(17) എന്നിവരാണ് മരിച്ചത്.

Advertisement

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. പന്തല്ലൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസും പാണ്ടിക്കാട് ഭാഗത്ത് നിന്നു പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കൂടിയിടിച്ചാണ് അപകടം.

Advertisement

അപകടത്തില്‍ മരിച്ച രണ്ട് പേരും പാണ്ടിക്കാട് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. അപകടകാരണം എന്താണെന്ന് പരിശോധിച്ച് വരികയാണ്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Advertisement

summary: two students died in a collision between a bus and bike in malappuram